Saturday, October 21, 2017

പുതുപ്പരിയാരം ശ്രീ പാങ്ങൽ ശിവക്ഷേത്രം.

പച്ചപട്ടുപരവതാനി വിരിച്ച നെൽവയൽപാടങ്ങൾ,കളകളാരവം മുഴക്കുന്ന നീർച്ചാലുകൾ,സുപ്രഭാത സംഗീതത്തോടപ്പം സ്വരം ചേർത്തി പാടുന്ന കുയിലും,കുരുവികളും,കാറ്റിന്റെ പുല്ലാങ്കുഴൽ സംഗീതത്തിൽ ലയിച്ച് തലയാട്ടുന്ന കേരകേദാരങ്ങളും,സ്ഫടികജലസമാനമായ നീലനിറത്തിലുള്ള ശുദ്ധജല സമൃദ്ധമായ ക്ഷേത്രകുളവും,കുളത്തിൽ നീന്തികൊണ്ടിരിക്കുന്ന ബാലന്മാരും,വിദൂരത്ത് തല ഉയർത്തിനിൽക്കുന്ന മഞ്ഞണിഞ്ഞ മാമലകളും,ക്ഷേത്രത്തിന്റെ പുണ്യം ഉൾകൊണ്ട് നിൽക്കുന്ന ആൽമരവും എല്ലാറ്റിനുമുപരി സർവ്വേശ്വരനായ ഉമാമഹേശ്വരൻ കുടികൊള്ളുന്ന ശ്രീ.പാങ്ങ ശിവക്ഷേത്രവും എല്ലം ഒരു ദൃശ്യചട്ടക്കൂടിനുള്ളിൽ ഇവിടം എത്തിചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും കാണാൻ കഴിയുന്നു.പുതുപ്പരിയാരം ശ്രീ. പാങ്ങൽ ശിവക്ഷേത്രത്തിലെത്തിചേന്ന് പുണ്യ ദൃശ്യശ്രവ്യാനുഭവങ്ങൾ നുകർന്ന് മഹാദേവന്റെ കടാക്ഷം നേടി രോഗ,നഷ്ട,ദുരിത ജീവിതത്തിന്റെ കയത്തിൽ നിന്ന് ഉയർന്ന് വന്ന് ആരോഗ്യസമ്പുഷ്ടമായ,സമ്പത്ത് സമൃദ്ധിനിറഞ്ഞ സാന്തോഷജീവിതം സ്വായത്തമാക്കാൻ എല്ലാഭക്തജനങ്ങളേയും ഞാൻ പുതുപ്പരിയരം ശ്രീ പാങ്ങൽ ശിവക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.















































No comments:

Post a Comment